Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Final Phase

Malappuram

മ​ല​യോ​ര ഹൈ​വേ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് ; ര​ണ്ട് ബ്രി​ട്ടീ​ഷ് പാ​ല​ങ്ങ​ൾ പൊ​ളി​ച്ചു​പ​ണി​യും

കാ​ളി​കാ​വ്: മ​ല​യോ​ര ഹൈ​വേ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് പൂ​ക്കോ​ട്ടും​പാ​ടം-ക​രു​വാ​ര​ക്കു​ണ്ട് റീ​ച്ചി​ലെ കാ​ളി​കാ​വ്-ചെ​ങ്കോ​ട്, ചോ​ക്കാ​ട്-ക​ല്ലാ​മൂ​ല ചെ​റു​പാ​ല​ങ്ങ​ൾ പൊ​ളി​ച്ചുപ​ണി​യു​ന്നു. ഇ​തി​നാ​യി റീ ​ടെ​ൻ​ഡ​ർ ചെ​യ്തു. ആ​ദ്യ ടെ​ൻ​ഡ​ർ ഒ​രു ക​ന്പ​നി മാ​ത്രം ക്വാ​ട്ട് ചെ​യ്ത​തി​നാ​ലാ​ണി​ത്. ഈ ​മാ​സം 22വ​രെ അം​ഗീ​കൃ​ത ക​രാ​റു​കാ​ർ​ക്ക് ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ക്കാം. 24ന് ​രാ​വി​ലെ ടെ​ൻ​ഡ​റു​ക​ൾ തു​റ​ക്കും.

സം​സ്ഥാ​ന സ​ർ​ക്കാ​ർ കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫ​ണ്ട് അ​നു​വ​ദി​ച്ച് ന​ട​ത്തു​ന്ന മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. 6.53 കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള തു​ക​യാ​ണ് ഇ​രു പാ​ല​ങ്ങ​ളും പൊ​ളി​ച്ചു പ​ണി​യാ​ൻ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

ബ്രി​ട്ടീ​ഷ് ഭ​ര​ണ കാ​ല​ത്ത് 1936ൽ ​നി​ർ​മി​ച്ച പാ​ല​ങ്ങ​ൾ ജീ​ർ​ണി​ച്ച​തും വീ​തി കു​റ​വാ​യ​തി​നാ​ലു​മാ​ണ് പൊ​ളി​ച്ചു പ​ണി​യേ​ണ്ടി​വ​രു​ന്ന​ത്. പാ​ല​ത്തി​ലൂ​ടെ ഒ​രേ സ​മ​യം ഒ​രു വാ​ഹ​ന​ത്തി​ന് മാ​ത്ര​മേ ക​ട​ന്നുപോ​കാ​നാ​കൂ. പാ​ല​ങ്ങ​ളു​ടെ ഇ​രു ഭാ​ഗ​ത്തും റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

Latest News

Corehub Up